Tuesday, January 7, 2025
World

അമേരിക്കയില്‍ കൊവിഡ് മരണം 1.95 ലക്ഷം കടന്നു

വാഷിങ്ടണ്‍ ഡിസി: അമേരിക്കയിലെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,95,000 കടന്നു. രാജ്യത്ത് നിലവില്‍ 195,239 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. 6,549,475 പേര്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍ 3,846,095 പേര്‍ രോഗമുക്തി നേടി. കലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഇല്ലിനോയിസ്, അരിസോണ, ന്യൂജഴ്‌സി, നോര്‍ത്ത് കരോലിന, ടെന്നിസി എന്നീ സംസ്ഥാനങ്ങള്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് സംസ്ഥനങ്ങള്‍. ലോകത്ത് 2.80 കോടി ജനങ്ങള്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഒമ്പത് ലക്ഷത്തിലേറെ ജനങ്ങള്‍ മരിച്ചു. രണ്ടുകോടി ജനങ്ങള്‍ രോഗമുക്തി നേടി.നിലവില്‍ 70.13 ലക്ഷം പേരാണ് വിവിധ രാജ്യങ്ങളിലായി ചിക്തിസയില്‍ കഴിയുന്നത്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, പെറു, കൊളംബിയ എന്നി രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്.

Leave a Reply

Your email address will not be published. Required fields are marked *