Tuesday, January 7, 2025
World

വിദ്യാര്‍ഥികളില്‍ കോവിഡ് ക്ലസ്റ്റര്‍; നിയന്ത്രണം കടുപ്പിച്ച് ചൈന

തെക്കന്‍ ചൈനയിലെ നഗരങ്ങളിലെ വിദ്യാര്‍ഥികളില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെടുന്നത് തടയാനൊരുങ്ങി ചൈന. വാക്സിന്‍ സ്വീകരിക്കാത്ത സ്കൂള്‍ കുട്ടികളില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് സ്കൂളുകള്‍ അടച്ചുകൊണ്ടുളള മെഗാ കോവിഡ് ടെസ്റ്റിന് ചൈന തയ്യാറായത്.
പുടിയന്‍ നഗരത്തില്‍ സിംഗപ്പൂരില്‍ നിന്നും വന്ന ഒരാളില്‍ നിന്നും നൂറിലധികം പേര്‍ക്ക് കോവിഡ് ഡെല്‍റ്റ ബാധ സ്ഥിരീകരിച്ചതിനാല്‍ നഗരവാസികളെ മുഴുവന്‍ ടെസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ചൈന. 3.2 മില്ല്യണ്‍ ആണ് ഇവിടത്തെ ജനസംഖ്യ. സിംഗപ്പൂരില്‍ നിന്നും വന്ന വ്യക്തിയുടെ 12 വയസുള്ള മകനും സഹപാഠിക്കുമാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ഈ ക്ലസ്റ്റര്‍ വലുതാവുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം കോവിഡിന്‍റെ ഒന്നാം തരംഗം അവസാനിച്ചതിനു ശേഷം രാജ്യത്ത് ഭീതി പരത്തിക്കൊണ്ട് കോവിഡ് ഡെല്‍റ്റ വകഭേദം വീണ്ടും ആഞ്ഞടിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *