യഥാർത്ഥ നിയന്ത്രണരേഖയുടെ തൽസ്ഥിതിമാറ്റാൻ ചൈന ശ്രമിച്ചു; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ
യഥാർത്ഥ നിയന്ത്രണരേഖയുടെ തൽസ്ഥിതിമാറ്റാൻ ചൈന ശ്രമിച്ചതായി കേന്ദ്രസർക്കാർ. ചൈനീസ് അതിക്രമ ശ്രമം സ്ഥിതികരിച്ചും ഇന്ത്യൻ സേനയുടെ പ്രത്യാക്രമണം വ്യക്തമാക്കിയും പാർലമെന്റിൽ പ്രതിരോധമന്ത്രിയുടെ പ്രസ്താവന. അതേസമയം അതിർത്തി സം രക്ഷണ വിഷയത്തിൽ കേന്ദ്രസർക്കാർ പരാജയമാണെന്ന് ആരോപിച്ച് ഉള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം പാർലമെന്റിനെ സ്തംഭിപ്പിച്ചു.
വെള്ളിയാഴ്ച തവാങ്ങിൽ നടന്ന ചൈനയുടെ അതിർത്തി ലംഘന ശ്രമം ഇന്ന് പാർലമെന്റിൽ പ്രതിപക്ഷം വിഷയമാക്കി. പ്രതിപക്ഷ പ്രതിഷേധത്തിൽ ഇരു സഭകളും സ്തംഭിച്ചതോടെ ആണ് വിശദികരണവുമായ് സർക്കാർ രംഗത്ത് എത്തിയത്.താവാങ്ങിൽ ഇന്ത്യൻ മേഖലയിലെയ്ക്ക് കടന്ന് കയറാനുള്ള ചൈനയുടെ ശ്രമം ധീരതയോടും സമചിത്തതയോടും ദേശ സ്‌നേഹത്തോടും ഇന്ത്യൻ സൈനികർ തടഞ്ഞു. ബലം പ്രയോഗിച്ചാണ് കടന്ന് ചൈനിസ് നീക്കം പരാജയപ്പെടുത്തിയത്. ഇന്ത്യൻ സൈനികർക്ക് ആർക്കും ഗുരുതരമായ പരിക്ക് എറ്റിട്ടില്ലെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. മേഖലയിൽ ഇരുവിഭാഗങ്ങളുടെയും കമാൻഡർമാർ തമ്മിൽ നടന്ന ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തിരുമാനിച്ചതായും സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും പ്രതിരോധമന്ത്രി വിശദികരിച്ചു.
പ്രതിരോധമന്ത്രിയുടെ വിശദികരണത്തെ തുടർന്ന് അടിയന്തിര പ്രമേയ ആവശ്യം ഇരു സഭാ ധ്യക്ഷന്മാരും തള്ളി. ഇതോടെ വീണ്ടും ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചു.