Saturday, October 19, 2024
World

സിലിക്കൺ വാലിക്ക് പിന്നാലെ സിഗ്‌നേച്ചർ ബാങ്കും തകർന്നു

അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച. സിലിക്കൺ വാലി ബാങ്കിനും വാഷിംഗ്ടൺ മ്യൂച്വലിനും പിന്നാലെ, ന്യൂയോർക്ക് ആസ്ഥാനമായ സിഗ്‌നേച്ചർ ബാങ്കും തകർന്നു. ബാങ്കിന്റെ സ്റ്റോക്കുകളുടെ വില കുറഞ്ഞു.

2008 ലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വാഷിംഗ്ടൺ മ്യൂച്വൽ തകർന്നതിന് ശേഷം, അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തകർച്ചയാണ് സിഗ്നേച്ചറിനുണ്ടായത്.

നിക്ഷേപകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബാങ്കുകൾക്ക് അധിക ഫണ്ടിംഗ് ലഭ്യമാക്കുമെന്ന് ഫെഡറൽ റിസർവ് അറിയിച്ചു. ബാങ്കിന്റെ റിസീവറായി യുഎസ് ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷനെ നിയമിച്ചു. അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി ബാങ്കിംഗ് വ്യവസ്ഥയിൽ പൊതുജനത്തിന് വിശ്വാസം നൽകാനുള്ള പ്രവർത്തനങ്ങൾ ഊർജിമാക്കിയതായി ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷനും ട്രെഷറിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published.