അമേരിക്കയുടെ അഫ്ഗാൻ പിന്മാറ്റം പൂർത്തിയായി; അവസാന വിമാനവും കാബൂൾ വിട്ടു
ഇരുപത് വർഷത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണമായി അമേരിക്കൻ സൈന്യത്തെ പിൻവലിച്ചു. അവസാന അമേരിക്കൻ വിമാനവും കാബൂൾ വിട്ടു. അമേരിക്കൻ അംബാസിഡർ അടക്കമുള്ളവരുമായി യുഎസ് വിമാനം സി 17 ഇന്ത്യൻ സമയം രാത്രി ഒരു മണിയോടെയാണ് പറന്നുയർന്നത്.
18 ദിവസം നീണ്ടുനിന്ന ഒഴിപ്പിക്കൽ ദൗത്യവും ഇതോടെ പൂർത്തിയായി. 1,23,000 പേരെ അഫ്ഗാനിസ്ഥാനിൽ നിന്ന് തിരികെ എത്തിച്ചതായി പെന്റഗൺ അറിയിച്ചു. യു എസ് സൈന്യം പൂർണമായും പിൻമാറിയതിന് പിന്നാലെ ആകാശത്തേക്ക് വെടിയുതിർത്താണ് താലിബാൻ ആഘോഷിച്ചത്.
ചരിത്ര ദിവസമാണിതെന്നും ഇനിയാരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവരെയും പോകാൻ അനുവദിക്കുമെന്നും താലിബാൻ അറിയിച്ചു. യുഎസ് പ്രസിഡന്റ് ഇന്ന് മാധ്യമങ്ങളുമായി സംസാരിക്കുന്നുണ്ട്.