കൊവിഡ് ആദ്യ വാക്സിന്‍ നാളെ; രജിസ്റ്റര്‍ ചെയ്യുന്നത് റഷ്യ വികസിപ്പിച്ച വാക്സിന്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തിനെതിരായ ആദ്യ വാക്സിന്‍ നാളെ പുറത്തിറക്കും.
എന്നാല്‍, ഈ വാക്സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസിന്റെ തീവ്രത വര്‍ധിച്ചേക്കുമെന്നാണ് റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റ്. ചില പ്രത്യേക ആന്‍റിബോഡികളുടെ സാന്നിധ്യം രോഗതീവ്രത വര്‍ധിപ്പിച്ചേക്കാമെന്നും വാക്സിന്‍ ഏതു തരത്തിലുള്ള ആന്‍റിബോഡികളെയാണ് ഉത്പാദിപ്പിക്കുകയെന്നത് അറിഞ്ഞിരിക്കണമെന്നും നിര്‍ദേശമുണ്ട്.
ധൃതിപിടിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിലും പകരം പൂര്‍ണമായി നടപടി ക്രമങ്ങള്‍ പാലിച്ചുവേണം വാക്സിന്‍ പുറത്തിറക്കാന്‍ എന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നാളെ വാക്സിന്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് റഷ്യ അറിയിച്ചിരിക്കുന്നത്
കൊറോണ വാക്സിന്‍ ഗവേഷണത്തിനു റഷ്യ സ്വീകരിച്ചത് അതിവേഗ നടപടികളാണെന്ന് നേരത്തെ മുതല്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, വാക്സിനില്‍ തികഞ്ഞ ആത്മവിശ്വാസമാണ് റഷ്യയുടെ ആരോഗ്യപാലന സംവിധാനങ്ങളുടെ തലപ്പത്തുള്ള അന്ന പോപ്വ പ്രകടിപ്പിക്കുന്നത്.
സുരക്ഷയെ കുറിച്ച് സംശയമുള്ള ഒരു വാക്സിനും ഇന്നുവരെ റഷ്യന്‍ വിപണിയിലെത്തിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ‘കൊവാക്സിന്‍’ സംവിധാനത്തില്‍ ചേരാന്‍ ആവശ്യപ്പെട്ട് കൂടുതല്‍ രാജ്യങ്ങളെ ലോകാരോഗ്യ സംഘടന സമീപിച്ചിട്ടുണ്ട്. 75 രാജ്യങ്ങളാണ് നിലവില്‍ വാക്സിനുകളുടെ വികസനത്തിലും വിതരണത്തിലും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത്.
ന്യായമായ വില, വിവിധയിടങ്ങളിലെ ലഭ്യത തുടങ്ങിയവയിലും കൊവാക്സിന്‍ സഹായമുണ്ടാകും. ലോകത്താകെമാനം 160 വാക്സിന്‍ ഗവേഷണങ്ങളാണ് നടത്തുന്നത്. ഇതില്‍ 27 എണ്ണമാണ് മനുഷ്യരിലെ പരീക്ഷണം എന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്.