മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ, 11,000 ജീവനക്കാർ പുറത്തേക്ക്’; വിഷമകരമായ തീരുമാനമെന്ന് സക്കർബർഗ്
ട്വിറ്ററിന് പുറകെ ഫേസ്ബുകിലും കൂട്ടപ്പിരിച്ചുവിടൽ. മാതൃ കമ്പനിയായ മെറ്റയിൽ പതിമൂന്ന് ശതമാനത്തോളം ജീവനക്കാരെ പിരിച്ച് വിടാനാണ് തീരുമാനം. 11,000 ലേറെ പേരെ പിരിച്ചുവിടാൻ തീരുമാനിച്ചതായി സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു.സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പുതിയ നിയമനങ്ങൾ മെറ്റാ ഇതിന് മുൻപ് തന്നെ കുറച്ചിരുന്നു. പിന്നാലെയാണ് പിരിച്ചുവിടലും ആരംഭിച്ചത്.