നിയമപരിരക്ഷ വേണോ, ഐടി നിയമം അനുസരിക്കണം: ട്വിറ്ററിന് മുന്നറിയിപ്പുമായി കോടതി
ട്വിറ്ററിന് വീണ്ടും മുന്നറിയിപ്പുമായി ഡൽഹി ഹൈക്കോടതി. പുതിയ ഐടി നിയമം അനുസരിക്കുന്നില്ലെങ്കിൽ ട്വിറ്ററിന് നിയമപരിരക്ഷ ലഭിക്കില്ലെന്ന് കോടതി പറഞ്ഞു. ഏറ്റെടുത്ത ജോലിയുടെ ഉത്തരവാദിത്വം സംബന്ധിച്ച് സത്യവാങ്മൂലം നൽകാൻ ട്വിറ്റർ ചുമതലപ്പെടുത്തിയ എല്ലാ ഇടക്കാല ഉദ്യോഗസ്ഥരോടും കോടതി ആവശ്യപ്പെട്ടു.
പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് എട്ടാഴ്ച്ചത്തെ സമയം ട്വിറ്റർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരനായ ഇടക്കാല ഉദ്യോഗസ്ഥനെ രണ്ട് ദിവസം മുമ്പ് നിയമിച്ചതായും ട്വിറ്റർ കോടതിയെ അറിയിച്ചു. ജൂലൈ 11നുള്ളിൽ പരാതി പരിഹാര ഉദ്യോഗസ്ഥനെയും രണ്ടാഴ്ചക്കുള്ളിൽ ഇടക്കാല നോഡൽ ഉദ്യോഗസ്ഥനെയും നിയമിക്കുമെന്ന് ട്വിറ്റർ കോടതിയിൽ അറിയിച്ചു