ജീവിതത്തിലെ മനോഹര നിമിഷം’; ഇസ്‍ലാം മതം സ്വീകരിച്ച് ഫ്രഞ്ച് മോഡൽ മെറീൻ എൽഹൈമർ
ഫ്രഞ്ച് മോഡലും റിയാലിറ്റി ഷോ താരവുമായ മെറീൻ എൽഹൈമർ ഇസ്‍ലാം മതം സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം താരം പരസ്യപ്പെടുത്തിയത്. മക്കയിൽ ഹിജാബ് ധരിച്ച് നിൽക്കുന്ന ചിത്രം മെറീൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
‘എൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിതാണ്’, എന്നാണ് മെറീൻ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്. താൻ തെരഞ്ഞെടുത്ത ആത്മീയ യാത്ര അല്ലാഹുവിലേക്ക് നയിക്കുമെന്നും ഈ യാത്രയിൽ തന്നെ പിന്തുണച്ചതിന് നന്ദി അറിയിക്കുന്നതായും താരം പറഞ്ഞു.മറ്റൊരു മതത്തിലേക്ക് മാറുന്നതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും മനസും ഹൃദയവും ആത്മാവും ആത്മാവും യോജിപ്പിച്ചതിൻറെ ഫലമായാണ് താൻ ഇസ്‍ലാം മതം സ്വീകരിച്ചതെന്നും മെറീൻ പറഞ്ഞു.
കഴിഞ്ഞയാഴ്ച്ചയാണ് മെറിൻ മതപരിവർത്തനത്തെ കുറിച്ചുള്ള വിവരം വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിൽ ഹിജാബ് ധരിച്ച് ഹജ്ജ് കർമം നിർവഹിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചായിരുന്നു താരം വാർത്ത പുറത്തുവിട്ടത്.സ്വന്തം പിതാവിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് മെറിൻ ഇസ്ലാം മതത്തിൽ ആകൃഷ്ടയായത് എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാസങ്ങൾക്ക് മുമ്പ് മതം മാറിയിരുന്നുവെങ്കിലും ഇപ്പോഴാണ് അത് പരസ്യമാക്കിയത്.