എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാർ അന്തരിച്ചു. 99 വയസ്സായിരുന്നു. ബ്രിട്ടീഷ് രാജകുടുംബമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രാദേശിക സമയം ഇന്ന് രാവിലെയാണ് മരണം സംഭവിച്ചതെന്ന് കൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു. ചാൾസ് രാജകുമാരൻ ഉൾപ്പെടെ നാല് മക്കളാണ് ഫിലിപ് രാജകുമാരനുള്ളത്.