ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് വ്യാപനം; സെപ്റ്റംബറിൽ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പ് മാറ്റി
നൂറിലധികം ദിവസത്തിന് ശേഷം ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സെപ്റ്റംബറിൽ നടക്കേണ്ട പൊതു തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. പ്രധാനമന്ത്രി ജസീന്ത ആർഡനാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ഓക് ലാൻഡിലെ ഒരു കുടുംബത്തിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഒക്ടോബർ 17ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനുമായും പാർട്ടി നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് ജസീന്ത അറിയിച്ചു.
തീരുമാനത്തിൽ നിന്ന് പിൻമാറില്ലെന്നും ഈ സാഹചര്യത്തിൽ പാർട്ടികൾക്ക് കൂടുതൽ സമയം പ്രചരണത്തിനായി ലഭിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുക്കങ്ങൾ പൂർത്തിയാക്കാൻ വേണ്ട സമയം ലഭിക്കും. ജസീന്ത പറഞ്ഞു. എന്നാൽ രാഷ്ട്രീയ സമ്മർദം കൊണ്ടാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതെന്ന ആരോപണം അവർ തള്ളി