അയർലണ്ടിൽ പെട്രോൾ പമ്പിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി
വടക്കുപടിഞ്ഞാറൻ അയർലണ്ടിലെ പെട്രോൾ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി. വെള്ളിയാഴ്ച 3 പേർ കൊല്ലപ്പെട്ടപ്പോൾ ഒറ്റരാത്രികൊണ്ട് നാല് പേർ കൂടി മരിച്ചതായി ഐറിഷ് പൊലീസ് അറിയിച്ചു. കൗണ്ടി ഡൊണെഗലിലെ ക്രിസ്ലോവിലുള്ള ആപ്പിൾഗ്രീൻ സർവീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് എട്ട് പേർ ചികിത്സയിലാണ്. സ്‌ഫോടനത്തിൽ ഗ്രാമത്തിന്റെ പ്രധാന കടയും തപാൽ ഓഫീസും ഉള്ള ഗ്യാസ് സ്റ്റേഷൻ കെട്ടിടം നിലംപൊത്തുകയും ചുറ്റുമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. എമർജൻസി സർവീസുകളുടെ രക്ഷാപ്രവർത്തനം രാത്രി മുഴുവൻ നീണ്ടു നിന്നു.