Saturday, October 19, 2024
World

ലോകത്തിലാദ്യമായി ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പരീക്ഷണത്തിനൊരുങ്ങി ഫിന്‍ലന്‍ഡ്

ലോകത്ത് ആദ്യമായി ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പരീക്ഷണത്തിനൊരുങ്ങുകയാണ് ഫിന്‍ലന്‍ഡ്. പാസ്പോർട്ടുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും പൗരന്മാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട യാത്ര അനുഭവം നല്‍കാനുമാണ് യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പരീക്ഷിക്കുന്നത്. ഇത് ഉടനെ തന്നെ യൂറോപ്പില്‍ മുഴുവന്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പാസ്‌പോര്‍ട്ടിന്റെ ഡിജിറ്റല്‍ രൂപമായ ഡിജിറ്റല്‍ ട്രാവല്‍ ക്രഡന്‍ഷ്യല്‍സ്(ഡി.ടി.സി) രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചു കഴിഞ്ഞു.

സ്മാര്‍ട്ട് ഫോണിലെ പാസ്‌പോര്‍ട്ടിനെയാണ് ഡി.റ്റി.സി എന്ന് വിളിക്കുന്നത്. ഫിന്‍എയറും ഫിന്നിഷ് പോലീസുമായി സഹകരിച്ച് ഹെല്‍സിങ്കിയിലാണ് ഇത് നടപ്പിലാക്കുന്നത്. 2023 അവസാനത്തോടെ ക്രൊയേഷ്യയിലും ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പരീക്ഷണത്തില്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2030 ആവുമ്പോഴേക്കും യൂറോപ്പിലെ 80 ശതമാനം ജനങ്ങളും ഡിജിറ്റല്‍ പാസ്‌പോര്‍ട്ടിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും കൂടാതെ അന്താരാഷ്ട്ര യാത്രകള്‍ കൂടുതല്‍ എളുപ്പത്തിലാക്കുന്നതാണ് ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published.