സ്വാതന്ത്ര്യദിന പരേഡിനിടെ അമേരിക്കയിൽ വെടിവയ്‌പ്; ആറ് മരണം
ചിക്കാഗോ: അമേരിക്കയിൽ വീണ്ടും വെടിവയ് പ്. ചിക്കാഗോയിലുണ്ടായ വെടിവയ്‌പിൽ ആറ് പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ സ്വാതന്ത്ര്യദിന പരേഡിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രാദേശിക സമയം പത്തരയോടെയാണ് പരേഡിന് നേരെ അജ്ഞാതൻ വെടിയുതിർത്തത്.
സ്വാതന്ത്ര്യദിനാഘോങ്ങൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെ സമീപത്തെ ഒരു വ്യാപാരസ്ഥാപനത്തിന്റെ മുകളിൽ നിന്ന് ആക്രമി വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വെടിവെപ്പുണ്ടായ ഉടൻ ജനം പരിഭ്രാന്തരായി ഓടി. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.