Tuesday, April 15, 2025
World

57 പേരുടെ മരണത്തിനിടയാക്കിയ പെഷാവർ സ്‌ഫോടനം; ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു

 

പാക്കിസ്ഥാനിലെ പെഷാവറിൽ ഷിയാ പള്ളിയിൽ നടത്തിയ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികൾ ഏറ്റെടുത്തു. തീവ്രവാദി ആക്രമണത്തിൽ 57 പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച പ്രാർഥനക്കെത്തിയവർക്ക് നേരെയാണ് ചാവേർ സ്‌ഫോടനം അരങ്ങേറിയത്. രണ്ട് ഭീകരർ പോലീസുകാർക്ക് നേരെ വെടിയുതിർക്കുകയും ഇതിലൊരാൾ പള്ളിക്ക് ഉള്ളിൽ കയറി സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു.

ഐഎസ് തീവ്രവാദികളുടെ ആക്രമണത്തെ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് അപലപിച്ചു. പെഷാവറിലെ പള്ളിയിൽ നടന്ന ഭീകരാക്രമണത്തെ അപലപിക്കുന്നു, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് അനുശോചനം അറിയിക്കുന്നുവെന്നും ഗൂട്ടാറസ് ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *