പാക്കിസ്ഥാനിലെ ലാഹോറിൽ സ്‌ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരുക്ക്
ലാഹോറിൽ വ്യാഴാഴ്ച നടന്ന സ്‌ഫോടനത്തിൽ 3 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരുക്കേറ്റു. ലാഹോറിലെ പാൻ മാണ്ഡിയിലെ അനാർക്കലി മാർക്കറ്റിലാണ് സ്‌ഫോടനം നടന്നത്. മൂന്ന് പേർ മരിച്ചതായി ലാഹോർ പോലീസ് വക്താവ് റാണ ആരിഫ് പറഞ്ഞു
ടൈം ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനം നടന്ന സ്ഥലത്ത് ഒന്നര അടിയിലേറെ താഴ്ചയിൽ ഗർത്തം രൂപപ്പെട്ടു. മോട്ടോർ സൈക്കിളിലാണ് ബോംബ് വെച്ചതെന്നാണ് സൂചന.