നിരവധി തവണ ബന്ധപ്പെട്ടിട്ടും സഹായം ലഭിച്ചില്ല, മരിച്ചിട്ട് വിമാനം അയക്കേണ്ട; എംബസിക്കെതിരെ വെടിയേറ്റ വിദ്യാർഥി
ഇന്ത്യൻ എംബസിക്കെതിരെ രൂക്ഷ വിമർശനവുമായി യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി ഹർജോത് സിംഗ്. എംബസിയിൽ നിന്ന് സഹായം ലഭിച്ചില്ല. നിരവധി തവണ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. ഫെബ്രുവരി 27നാണ് തനിക്ക് വെടിയേറ്റതെന്നും ഹർജോത് പറഞ്ഞു
അതിർത്തി കടക്കാനാകാതെ മടങ്ങുമ്പോഴായിരുന്നു വെടിയുതിർത്തത്. നിരവധി തവണ അവർ വെടിവെച്ചു. മരിച്ചതിന് ശേഷം വിമാനം അയച്ചിട്ട് കാര്യമില്ല. ഇന്ത്യയിൽ എത്തിക്കാൻ എംബസി നടപടി സ്വീകരിക്കണമെന്നും ഹർജോത് സിംഗ് പറഞ്ഞു
അതേസമയം യുക്രൈനിലെ ഖാർകീവിലും സുമിയിലും കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കാനായി 130 ബസുകൾ സജ്ജമാക്കിയതായി റഷ്യ അറിയിച്ചു. ബെൽഗ്രേഡ് മേഖലയിലെ നഖേദ്ക, സുഡ്‌സ എന്നീ ചെക്കുപോയിന്റുകളിൽ നിന്ന് ബസുകൾ പുറപ്പെടുമെന്ന് റഷ്യൻ സൈന്യം അറിയിച്ചു
- വിദ്യാർഥികളെ തിരികെയെത്തിക്കുന്ന നടപടികൾ ഏകോപിപ്പിക്കാൻ റഷ്യയിലെ ഇന്ത്യൻ എംബസിയിൽ നിന്ന പ്രതിനിധി സംഘം ബെൽഗ്രേഡിൽ എത്തിയിട്ടുണ്ട്. ബസുകളിൽ ചെക്ക് പോയിന്റുകളിൽ എത്തുന്നവർക്ക് റഷ്യൻ സൈന്യം താത്കാലിക താമസ സൗകര്യവും വിശ്രമവും ഭക്ഷണവും ഒരുക്കും. ആവശ്യമുള്ളവർക്ക് മെഡിക്കൽ സഹായവും നൽകുമെന്ന് റഷ്യ അറിയിച്ചു.