ജൊഹന്നാസ്ബര്‍ഗില്‍ വന്‍ തീപിടുത്തം; 74 പേര്‍ കൊല്ലപ്പെട്ടു; 500ലേറെ പേര്‍ക്ക് പരുക്ക്
ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗില്‍ വന്‍ തീപിടുത്തം. 74 പേര്‍ കൊല്ലപ്പെട്ടു. അഞ്ഞൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന അഞ്ച് നില കെട്ടിടത്തിലാണ് തീപിടിച്ചത്. തീപിടുത്തമുണ്ടായ സ്ഥലം ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമോഫാസ സന്ദര്‍ശിച്ചു.
പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു തീപിടുത്തമുണ്ടായതെന്ന് ജെഹന്നാസ്‌ബെര്‍ഗ് എമര്‍ജന്‍സി മാനേജ്‌മെന്റ് വക്താവ് അറിയിച്ചു. പൊള്ളലേറ്റ നൂറുകണക്കിന് പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അനധികൃതമായി കൈവശം വച്ചിരുന്ന, അഭയാര്‍ത്ഥികളെ പാര്‍പ്പിച്ച കെട്ടിടങ്ങളില്‍ നിന്ന് താമസക്കാരെ പല തവണ ഒഴിപ്പിക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. അഭയാര്‍ത്ഥികളെ കൂടാതെ ഏകദേശം 15000ത്തോളം ഭവനരഹിതര്‍ താമസിക്കുന്ന സ്ഥലമാണ് ജോഹന്നാസ്‌ബെര്‍ഗ്. പല തവണ ഇവിടെ തീപിടുത്തവും ഉണ്ടായിട്ടുണ്ട്.