വയനാട് സുൽത്താൻ ബത്തേരിയിൽ കാറപകടത്തിൽ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം
ബത്തേരി :വയനാട് സുൽത്താൻ ബത്തേരിയിൽ കാറപകടത്തിൽ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം.മലപ്പുറം അരീക്കോട് കമലാലയം വീട്ടിൽ റെജിയുടെയും ശ്രുതിയുടെയും മകൾ നാലു വയസ്സുകാരി അനിഖ ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് 5 30 ഓടെ ബത്തേരി കൊളഗപ്പാറയ്ക്ക് സമീപം നിർത്തിയിട്ട ടോറസ് ലോറിയിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പിതാവ് റെജി മാതാവ് ശ്രുതി എന്നിവർക്ക് സാരമായി പരിക്കേറ്റു ഇവർ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
ചീരാൽ വിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരനാണ് അനിഹയുടെ പിതാവ് റെജി.