Tuesday, April 15, 2025
Kerala

കാറപകടത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം

വയനാട് ഒളവത്തൂരിലുണ്ടായ കാറപകടത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം. മുട്ടിൽ ദേശീയ പാതയിൽ കൊളവയലിനടുത്താണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. കൽപ്പറ്റ മുണ്ടേരിയിലെ സ്കൂൾ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്കൂൾ അധ്യാപിക പ്രിൻസിയുടെയും ഇളയ മകളായ ഐറിൻ തെരേസയാണ് മരിച്ചത്.

എൽകെജി വിദ്യാർത്ഥിനിയാണ്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. അച്ഛനും സഹോദരിമാർക്കും ഒപ്പം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം നടന്നത്. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *