Wednesday, January 1, 2025
Wayanad

മീനങ്ങാടി എൽദോ മോർ ബസേലിയോസ് കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ പഠനത്തോടൊപ്പം കാർഷിക രംഗത്തേക്കും.

മീനങ്ങാടി :നെൽകൃഷിയിൽ നിന്നും മറ്റു കൃഷികളിൽ നിന്നും കർഷകർ പിൻവാങ്ങുമ്പോൾ കൃഷിയെ യുവജനങ്ങളിൽ പ്രോത്സാഹിപ്പിക്കുക എന്നെ ലക്ഷ്യത്തോടെ കോളേജിന് സമീപത്തുള്ള ഒരേക്കർ വരുന്ന കൃഷിഭൂമിയിലാണ് എൻഎസ്എസ് വിദ്യാർത്ഥികൾ നെൽകൃഷി , വാഴകൃഷി കപ്പ കൃഷി, പച്ചക്കറി കൃഷി എന്നിവ തുടങ്ങിയത്.

വിദ്യാർത്ഥികൾ തന്നെയാണ് പാടങ്ങൾ ഒരുക്കുന്നതും കൃഷി ചെയ്യുന്നതും. ഈ വർഷത്തെ കാർഷിക പ്രവർത്തികളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ സലീൽ എം. എം നിർവഹിച്ചു . എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ വിൽസൺ കെ സി നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *