Monday, January 6, 2025
Wayanad

സുൽത്താൻ ബത്തേരിയിലെ മലബാര്‍ ട്രേഡിങ് കമ്പനിയിലെ വ്യാപാര സ്ഥാപനത്തില്‍ എത്തിയവര്‍ അടിയന്തരമായി ബന്ധപ്പെടണം- ജില്ലാ കലക്ടര്‍

സുൽത്താൻ ബത്തേരിയിലെ മലബാര്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരായ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജൂലൈ 5 മുതല്‍ ഈ വ്യാപാര സ്ഥാപനത്തില്‍ വന്ന മുഴുവന്‍ പേരും അടിയന്തരമായി അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. സമ്പര്‍ക്കമുള്ളവരുടെ കോവിഡ് പരിശോധന നടത്തേണ്ടത് അനിവാര്യമായതിനാല്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് വ്യക്തിപരമായും കുടുംബപരമായും സാമൂഹികമായും വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് കലക്ടര്‍ പറഞ്ഞു.

ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് 300 ലധികം പേരുടെ സാമ്പിളുകള്‍ പരിശോധന നടത്തുന്നതിന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *