ആരോഗ്യവകുപ്പില്‍ താല്‍കാലിക നിയമനം
മാനന്തവാടി ജില്ലാ ആശുപത്രിയിലെ ആര്‍ട്ട് സെന്ററില്‍ താത്കാലികമായി മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, കൗണ്‍സിലര്‍, ലാബ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 2 ന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള ഫോട്ടോ പതിച്ച ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡ് എന്നിവയുമായി ഹാജരാകണം.