Thursday, January 9, 2025
Wayanad

വയനാട് ജില്ലയില്‍ 93 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 93 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 117 പേര്‍ രോഗമുക്തി നേടി. 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും കോവിഡ് ബാധിച്ചു. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26553 ആയി. 24926 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1360 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1172 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
അമ്പലവയല്‍ സ്വദേശികള്‍ 18, പൂതാടി 13, മുട്ടില്‍ 9, ബത്തേരി 8, മാനന്തവാടി, നെന്മേനി 6 പേര്‍ വീതം, പൊഴുതന 5, മീനങ്ങാടി 4, കല്‍പ്പറ്റ, പനമരം, പുല്‍പള്ളി, വൈത്തിരി 3 പേര്‍ വീതം, മുള്ളന്‍കൊല്ലി 2, കണിയാമ്പറ്റ, കോട്ടത്തറ, മേപ്പാടി, മൂപ്പൈനാട്, നൂല്‍പ്പുഴ, തിരുനെല്ലി, വെള്ളമുണ്ട 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. കര്‍ണാടകയില്‍ നിന്നും വന്ന ബത്തേരി, പനമരം, അമ്പലവയല്‍ സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

*117 പേര്‍ക്ക് രോഗമുക്തി*
മുട്ടില്‍, കല്‍പ്പറ്റ സ്വദേശികള്‍ 5 പേര്‍ വീതം, കണിയാമ്പറ്റ 4, മാനന്തവാടി, വൈത്തിരി 3 പേര്‍ വീതം, ബത്തേരി, മേപ്പാടി, പുല്‍പള്ളി, തവിഞ്ഞാല്‍ 2 പേര്‍ വീതം, അമ്പലവയല്‍, മൂപ്പൈനാട്, നെന്മേനി, വെള്ളമുണ്ട, മുള്ളന്‍കൊല്ലി, പനമരം, തൊണ്ടര്‍നാട്, എടവക 1 വീതം, വീടുകളില്‍ ചികിത്സയിലുള്ള 81 പേര്‍ എന്നിവരാണ് രോഗമുക്തരായത്.

*440 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (25.02.21) പുതുതായി നിരീക്ഷണത്തിലായത് 440 പേരാണ്. 408 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5707 പേര്‍. ഇന്ന് പുതുതായി 31 പേര്‍ ആശുപത്രി

 

Leave a Reply

Your email address will not be published. Required fields are marked *