Friday, April 11, 2025
Wayanad

മാനന്തവാടി കരക്കാമല ഇടവക ഒന്നാംമൈൽ കപ്പേളയിലേ പുൽക്കൂട് ശ്രദ്ധയാകർഷിക്കുന്നു

മാനന്തവാടി: കരക്കാമല ഇടവക ഒന്നാംമൈൽ കപ്പേളയിലേ പുൽക്കൂട് ശ്രദ്ധയാകർഷിക്കുന്നു.  തെർമോകോൾ നിർമ്മിതികളും പ്രകൃതി ദൃശ്യങ്ങളും  ലൈറ്റിങുകളുമൊക്കെയായി ഒരു ദൃശ്യവിസ്മയമാണ് ഈ പുൽക്കൂട്. 40 അടി നീളവും  20 അടി വീതിയുമുള്ള ഉള്ള ഈ നിർമ്മിതി  കേരളത്തിലെ തന്നെ ഏറ്റവും വലിയ  പുൽക്കൂടുകളിൽ ഒന്നായാണ്  പരിഗണിക്കപ്പെടുന്നത്. നിരവധിപ്പേർ പേർ ഈ ദ്രിശ്യ വിസ്മയം കാണാനും  വീഡിയോയിൽ പകർത്താനും എത്തിക്കൊണ്ടിരിക്കുന്നു. പതിനഞ്ചോളം യുവജനങ്ങൾ  രണ്ടാഴ്ച കാലത്തെ പരിശ്രമത്തിന് ഫലമായാണ് മനോഹരമായ ഈ പുൽക്കൂട്  നിർമ്മിച്ചത്.  ഈ കൊറോണ  കാലഘട്ടത്തിൽ  ഉണ്ണി യേശുവിൻറെ ജനനത്തിൻെറ  സദ്‌വാർത്ത  എല്ലാവരിലും എത്തിക്കാനും സന്തോഷം പകരാനുമുള്ള  ഒരു എളിയ പരിശ്രമം ആണ് ഇതെന്ന് ഇതിനുപിന്നിൽ പ്രവർത്തിച്ചവർ അറിയിച്ചു  കാരക്കാമല ഇടവക വികാരി ജോണി കുന്നത്ത്, കെ.സി.വൈ.എം പ്രസിഡൻറ് ഷിതിൻ അർപ്പത്താനത്,  ജോബിൻ പുഞ്ചയിൽ തുടങ്ങിയവർ നേതത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *