Monday, January 6, 2025
Wayanad

വയനാട്ടിൽ കോവിഡ് കൂടുന്നു; ജാഗ്രത വേണം- ഡി.എം.ഒ.

ജില്ലയില്‍ കോവിഡ് വ്യാപനം വീണ്ടും 200 കടന്ന  സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആദിവാസി കോളനികളിലും കോവിഡ് വ്യാപനം  കൂടുന്നതായി കാണുന്നുണ്ട്. ഗൃഹ സന്ദര്‍ശനം നടത്തുന്ന സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വോട്ടര്‍മാരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ആകാത്ത തരത്തില്‍ പ്രചാരണം നടത്തണമെന്നും ചെറുപ്പക്കാരില്‍ കോവിഡ് വ്യാപിക്കുന്നത് വീടുകളിലുള്ള പ്രായമായവരെയും കുട്ടികളെയും ഗര്‍ഭിണികളെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഡിഎംഒ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *