Sunday, January 5, 2025
Wayanad

തിരുനെല്ലി കോളനി കയറി ആക്രമണം ; പോലീസിൽ നിന്ന് നീതിയില്ലന്ന് കുടുംബം

തിരുനെല്ലി കോളനി കയറി ആക്രമണം പോലീസിൽ നിന്ന് നീതിയില്ലന്ന് കുടുംബം കഴിഞ്ഞാഴ്ച്ചയാണ് തോൽപെട്ടി ആനക്യാമ്പ് കോളനിയിലെ ഭാസ്കരൻ മകൻ വിവേക് എന്നിവരെ വീട്ടിൽ കയറി മർദ്ദിച്ചത് മർദനത്തിൽ ഭാസ്ക്കരൻ്റെ ഇടത് കൈ തല്ലിയൊടിച്ചു 14 വയസുള്ള മകനേയും മർദ്ദിച്ചുവെന്നാണ് പരാതി സംഭവം കഴിഞ്ഞ് ഇത്ര ദിവസം കഴിഞ്ഞിട്ടും കേസ് തിരുനെല്ലി പോലീസ് അന്വേഷിക്കാതെ പ്രതികളെ രക്ഷപെടുത്താനാണ് ശ്രമമെന്ന് ഭാസ്കരൻ മുൻ സി പി എം ബ്രാഞ്ച് സെക്രട്ടറിയായ കുഞ്ഞൻ അഞ്ചാം വാർഡ് സ്ഥാനാർത്ഥിയുടെ ഭർത്താവ് ഓട്ടോ ഡ്രൈവർ റഫീക്ക് കോളനിയിലെ സോമൻ എന്നിവരാണ് മർദ്ദിച്ചതെന്നാണ് ഭാസ്ക്കരൻ പറയുന്നത് മർദ്ദനമേറ്റത് ആദിവാസികളായതിനാൽ ഞങ്ങൾക്ക് നീതി നിഷേധിക്കുകയാണ് പോലീസെന്നും കുടുംബം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *