സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്, 14 മരണം; 24 മണിക്കൂറിനിടെ 63,582 സാമ്പിളുകൾ പരിശോധിച്ചു
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3351 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ
14 പേർ കൂടി കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉറവിടം അറിയാത്തവരായി 228 പേരുണ്ട്. 20 പേർ ആരോഗ്യ പ്രവർത്തകരാണ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,582 സാമ്പിളുകൾ പരിശോധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 4652 പേർ ഇന്ന് രോഗമുക്തി നേടി.