വയനാട്ടിൽ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി; തൊഴുത്തിൽ കെട്ടിയ പശുവിനെ കൊന്നു
വയനാട്ടിൽ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി. കടുവ മടുരിൽ വളർത്തു മൃഗത്തെ ആക്രമിച്ചു കൊന്നു. മടൂർ കോളനിയിലെ ശ്രീധരൻ്റെ പശുവിനെ കൊന്നത് തൊഴുത്തിൽ നിന്ന്. ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
കടുവ ഇറങ്ങിയതോടെ ആളുകൾ ഭീതിയിലാണ്. പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.