Thursday, October 17, 2024
Wayanad

വയനാട്ടിൽ ആരോഗ്യ സ്ഥാപനങ്ങളില്‍ പരിശോധനയ്ക്ക് ക്വാളിറ്റി കണ്‍ട്രോള്‍ സ്‌ക്വാഡ് നിലവിൽ വരും; കളക്ടർ

ജില്ലയില്‍ സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍, ലബോറട്ടറികള്‍, സ്‌കാനിംഗ് സെന്ററുകള്‍ എന്നീ സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ച ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനായി സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ക്വാളിറ്റി കണ്‍ട്രോള്‍ സ്‌ക്വാഡ് രൂപീകരിച്ചതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.

ഡോ. റഷീദ് (ഗൈനക്കോളജിസ്റ്റ് ജി.എച്ച് മാനന്തവാടി) ടീം ലീഡറും ഡോ. ശ്രീലേഖ (ജി.എച്ച് മാനന്തവാടി), ഡോ. സയിദ് (മെഡിക്കല്‍ ഓഫീസര്‍, വെള്ളമുണ്ട), ജോജിന്‍ ജോര്‍ജ്ജ് (ജില്ലാ ക്വാളിറ്റി ഓഫീസര്‍), സ്വപ്ന അനു ജോര്‍ജ് (ജില്ലാ ബയോ മെഡിക്കല്‍ ഓഫീസര്‍) എന്നിവര്‍ അംഗങ്ങളുമാണ്.

സ്‌ക്വാഡ് ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും പരിശോധിച്ച് 28 നകം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. കോവിഡ്19 കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ നിതാന്ത ജാഗ്രത ആവശ്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഉത്തരവ്.

Leave a Reply

Your email address will not be published.