കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; അപകടത്തിൽപ്പെട്ടത് കണ്ണൂർ കാസർകോട് സ്വദേശികൾ
വയനാട് : വയനാട് പുഴമുടിയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം. കണ്ണൂർ, കാസർകോട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കൽപ്പറ്റ – പടിഞ്ഞാറത്തറ റോഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. റോഡ് സൈഡിലെ പോസ്റ്റിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.