Monday, January 6, 2025
Wayanad

എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം കല്‍പ്പറ്റയില്‍ കിഴങ്ങു ചന്ത സംഘടിപ്പിക്കുന്നു

എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം കല്‍പ്പറ്റയില്‍ കിഴങ്ങു ചന്ത സംഘടിപ്പിക്കുന്നു. എച്ച്. ഡി. എഫ്. സി. ബാങ്ക് പരിവര്‍ത്തന്‍ പദ്ധതിയുടെ ഭാഗമായി എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം നടപ്പാക്കികൊണ്ടിരിക്കുന്ന പ്രാദേശിക ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനവും വില്പനയും സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍   ഡോ. ഷക്കീല വി. നിര്‍വ്വഹിച്ചു. കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയായ വാംകോ, വയനാട് പ്രവര്‍ത്തക സമിതി, സീഡ് കെയര്‍ എന്നിവരുടെ സഹകരണത്തോടെ സൂര്യ കോപ്ലക്സിലാണ് കിഴങ്ങ് ചന്ത സംഘടിപ്പിക്കുന്നത്. 2020 ഡിസംബര്‍ 22, 23, 24 തിയ്യതികളില്‍ കല്‍പ്പറ്റയില്‍ നടത്തപ്പെടുന്ന കിഴങ്ങു ചന്തയില്‍ ശൈത്യ കാലത്തു വിളവെടുക്കുന്ന വിവിധതരം കിഴങ്ങുകള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യും. വയനാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കര്‍ഷകരുടെ വിവിധ തരം പച്ചക്കറി ഇനങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരിക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *