എം എ മുഹമ്മദ് ജമാൽ സാഹിബ് അന്തരിച്ചു.
സുൽത്താൻ ബത്തേരി :ഡബ്ലിയു എം ഒ ജനറൽ സെക്രട്ടറിയും
മുസ്ലിംലീഗ് വൈസ് പ്രസിഡന്റുമായ എം എ മുഹമ്മദ് ജമാൽ സാഹിബ് (84) അന്തരിച്ചു.
വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വയനാട് മുസ്ലിം ഓർഫനേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്ഥാപക നേതാവാണ്. സാമൂഹ്യ സേവന പ്രവർത്തനരംഗത്ത് നിറസാന്നിധ്യമായിരുന്നു.
മൃതദേഹം ഉച്ചക്ക് രണ്ട് മണിക്ക് മുട്ടിൽ യത്തീംഖാനയിൽ എത്തും. നാല് മണിവരെ കാണാൻ സൗകര്യമൊരുക്കും . മയ്യിത്ത്നിസ്കാരം 4 മണിക്ക് യതീംഖാനയിൽ ഉണ്ടായിരിക്കും.
തുടർന്ന് ആറ് മണിക്ക് സുൽത്താൻബത്തേരിയിലുള്ള ഡബ്ലിയു എം ഒ ഇംഗ്ലീഷ് സ്കൂളിൽ മൃതദേഹം കാണാൻ സൗകര്യമുണ്ടാകും . 7.30 ന് സുൽത്താൻബത്തേരി വലിയ ജമാമസ്ജിദിൽ മയ്യിത്ത് നിസ്കാരവും ശേഷം ചുങ്കം മൈതാനിയിൽ കബറടക്കവും നടക്കും.