12 കോടിയുടെ ഭാഗ്യവാൻ വയനാട് പനമരം സ്വദേശി സയ്തലവി
പനമരം : ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ ഓണം ബംബർ 12 കോടിയുടെ ഭാഗ്യവാൻ പനമരം സ്വദേശി സെയ്തലവി . ഇദ്ദേഹം ഗൾഫിൽ ഒരു ഹോട്ടലിൽ പാചക തൊഴിലാളിയാണ് . പനമരം പരക്കുനിയിൽ വാടക ക്വാട്ടേഴ്സിലാണ് താമസം . അവധിക്ക് നാട്ടിൽ വന്ന് തിരികെ ഗൾഫിലേക്ക് പോ കുന്ന വഴി എറണാകുളത്ത് നിന്ന് എടുത്ത ടിക്കറ്റി നാണ് സമ്മാനം . കഴിഞ്ഞ ദിവസമാണ് കേരള സം സ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നത് . മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറയിലെ ഷോപ്പിൽ നിന്നും വിൽപ്പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോ ടിയുടെ ഒന്നാം സമ്മാനം .