വയനാട് വൈത്തിരി ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയ്ക്ക് തുടക്കം
വൈത്തിരി ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയ്ക്ക് തുടക്കം. പദ്ധതിക്കായി 38.38 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.
പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പഞ്ചായത്ത് പ്രതിനിധികൾക്കുള്ള ശില്പശാല പഞ്ചായത്ത് പ്രസിഡൻറ് എം വി വിജേഷ് ഉദ്ഘാടനം ചെയ്തു.
ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും 2024 മാർച്ചോടെ ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ജൽ ജീവൻ മിഷൻ പദ്ധതികൾക്ക് വൈത്തിരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. 38.38 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. പഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ നിർവ്വഹണ സഹായ ഏജൻസി ജീവൻ ജ്യോതി എന്ന സംഘടനയാണ്. പദ്ധതി വിഹിതം 50 ശതമാനം കേന്ദ്രവും, 25 ശതമാനം സംസ്ഥാനവും, 15 ശതമാനം പഞ്ചായത്തും, 10 ശതമാനം ഗുണഭേക്തൃ വിഹിതവുമായിട്ടാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്ലാൻ ചെയ്തിട്ടുള്ളത്. പഞ്ചായത്തിലെ മുഴുവൻ കുടുംബാംഗങ്ങളും ഗാർഹിക കണക്ഷനുകളാണ് ലഭ്യമാക്കുക. ശിൽപ്പശാലയിൽ ട്രൈബൽ ഡെവലപ്മെൻറ് സ്പെഷ്യലിസ്റ്റ് എ യോഹന്നാൻ ജലനിധി ജലജീവൻ മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചും, പദ്ധതിയുടെ നടത്തിപ്പ്, സാങ്കേതികവശങ്ങൾ എന്നീ വിഷയങ്ങളിൽ കേരള വാട്ടർ അതോറിറ്റി പ്രതിനിധി ബിനീഷ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. ജീവൻ ജ്യോതി ടീം ലീഡർ മെൽഹാ മാണി പ്രവർത്തനങ്ങൾ വിശദീകരിച്ചു.