വയനാട്ടിൽ പനി ക്ലിനിക്കുകള്‍ തുടങ്ങുന്നതിന് കെട്ടിടങ്ങള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശം
കൽപ്പറ്റ : ജില്ലയിലെ ഓരോ പഞ്ചായത്തിലും പനി ക്ലിനിക്കുകള്‍ തുടങ്ങുന്നതിന് പ്രത്യേക കെട്ടിടങ്ങള്‍ കണ്ടെത്തി സജ്ജമാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. കോവിഡിനിടെ പകര്‍ച്ചപ്പനി കൂടുകയാണെങ്കില്‍ കോവിഡ് വ്യാപന സാധ്യത ഒഴിവാക്കുന്നതിനായി പനി ബാധിതരുടെ ചികിത്സയ്ക്കായി പ്രത്യേക സൗകര്യങ്ങള്‍ ആവശ്യമായി വരുമെന്നതിനാലാണ് മുന്‍കരുതല്‍.