നൂല്‍പ്പുഴ മുക്കുത്തിക്കുന്നില്‍ നായയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പരിക്കേറ്റു
നൂല്‍പ്പുഴ മുക്കുത്തിക്കുന്നില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. പ്രദേശവാസിയായ പാലയില്‍ നാരായണന്റെ പശുവിനെ ആക്രമിച്ച തെരുവുനായ, പാലകുന്നേല്‍ എസ്തപ്പാന്റെ പശുക്കിടാവിനെയും കടിച്ചു പരിക്കേല്‍പ്പിച്ചു. കൂടാതെ വളര്‍ത്തുനായ്ക്കളെ അടക്കം തെരുവുനായ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. വളര്‍ത്ത് മൃഗങ്ങളെ ആക്രമിച്ച തെരുവ് നായയെ പിടികൂടണമെന്നാണ് ആവശ്യം.