Thursday, April 17, 2025
Kerala

പൂജപ്പുര സെൻട്രൽ ജയിലിൽ 110 പേർക്ക് കൂടി കൊവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 470 പേർക്ക്

പൂജപ്പുര സെൻട്രൽ ജയിലിൽ 110 തടവുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഴുവൻ തടവുകാരുടെയും ആന്റിജൻ പരിശോധന പൂർത്തിയായപ്പോൾ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 470 ആയി. രോഗം ബാധിച്ച ഒരു തടവുകാരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

നാല് ജീവനക്കാർക്കും തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച ജീവനക്കാരുടെ എണ്ണം ഒമ്പതായി. ആശങ്കയുളവാക്കിയ സാഹചര്യമായതിനാൽ ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ ജയിൽ സന്ദർശിച്ചു.

നിലവിൽ 970 തടവുകാരാണ് പൂജപ്പുര സെൻട്രൽ ജയിലിൽ ഉള്ളത്. ഇതിൽ പകുതിയോളം തടവുകാർ രോഗ ബാധിതരാണ്.100 ജീവനക്കാർക്കാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ മറ്റ് ജയിലുകളിലും പരിശോധന നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *