Thursday, January 9, 2025
Wayanad

വയനാട്ടിലെ പുതിയ കണ്ടൈന്‍മെന്റ് സോണുകൾ

*മുട്ടില്‍* ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9(വാഴവറ്റ),വാര്‍ഡ് 10(പാക്കം) എന്നിവ കണ്ടൈന്‍മെന്റ് സോണുകളായും,വാര്‍ഡ് 11 ലെ കല്ലുപാടി മൃഗാശുപത്രി മുതല്‍ പാക്കം സബ്ബ് സെന്റര്‍ വരെയുള്ള ഭാഗം മൈക്രോ കണ്ടൈന്‍മെന്റ് സോണായും വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

*കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി*

*കോട്ടത്തറ* പഞ്ചായത്തിലെ വാര്‍ഡ് 3 ലെ മൂപ്പന്‍കാവ് പ്രദേശവും, *പടിഞ്ഞാറത്തറ* പഞ്ചായത്തിലെ 1,9 വാര്‍ഡുകളും, *നെന്മേനി* പഞ്ചായത്തിലെ വാര്‍ഡ് 12 ലെ ചീരാല്‍ എ.യു.പി സ്‌ക്കൂള്‍ മുതല്‍ ഡോക്ടര്‍പടി വരെയും ചീരാല്‍ മാടക്കര റോഡില്‍ ശാന്തി സ്‌ക്കൂള്‍ വരെയുള്ള പ്രദേശവും, *തൊണ്ടര്‍നാട്* പഞ്ചായത്തിലെ 8,9 വാര്‍ഡ് പ്രദേശങ്ങളും മൈക്രോ കണ്ടൈന്‍മെന്റ്/കണ്ടെന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *