Sunday, January 5, 2025
Wayanad

വയനാട്ടിൽ 57 പേര്‍ക്ക് കൂടി കോവിഡ്; 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ: 33 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 33 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1034 ആയി. ഇതില്‍ 709 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 322 പേരാണ് ചികിത്സയിലുള്ളത്. 306 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവര്‍ :

വാളാട് സമ്പര്‍ക്കത്തിലുളള 30 പേര്‍ ( 27 വാളാട് സ്വദേശികളും 3 വെളളമുണ്ട സ്വദേശികളും – പുരുഷന്മാര്‍ – 11, സ്ത്രീകള്‍- 9, കുട്ടികള്‍- 10 ), ചൂരല്‍മല സമ്പര്‍ക്കത്തിലുളള ചൂരല്‍മല സ്വദേശികളായ 6 പേര്‍ (പുരുഷന്മാര്‍ -2, സ്ത്രീകള്‍-3, കുട്ടി -1 ), കല്‍പ്പറ്റ സമ്പര്‍ക്കത്തിലുളള കണിയാമ്പറ്റ സ്വദേശികളായ 7 പേര്‍ (പുരുഷന്മാര്‍ – 3, സ്ത്രീ – 1 , കുട്ടികള്‍-3), കെല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുളള കെല്ലൂര്‍ സ്വദേശികളായ 6 പേര്‍ (പുരുഷന്‍ -1, സ്ത്രീകള്‍ -3 , കുട്ടികള്‍-2 ), മാനന്തവാടി സ്വദേശിയുടെ സമ്പര്‍ക്കത്തിലുളള വേമം സ്വദേശികള്‍ 2 പേര്‍ (സ്ത്രീകള്‍), മെഡിക്കല്‍ കോളേജില്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ പുല്‍പ്പള്ളി സ്വദേശിനിയുടെ സമ്പര്‍ക്കത്തിലുളള പുല്‍പ്പള്ളി സ്വദേശികളായ 3 പേര്‍ (പുരുഷന്‍ -1 സ്ത്രീകള്‍ -2 ), കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആളുടെ സമ്പര്‍ക്കത്തിലുള്ള തരുവണ സ്വദേശി (65), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുളള മുണ്ടക്കുറ്റി സ്വദേശിനി (67), ഓഗസ്റ്റ് രണ്ടിന് നാഗാലാന്‍ഡില്‍ നിന്നെത്തിയ ബത്തേരി കുപ്പാടി സ്വദേശി (36) എന്നിവരാണ് രോഗം സ്ഥിരീകരിച്ചു അഡ്മിറ്റ് ആയത്.

33 പേര്‍ക്ക് രോഗമുക്തി:

വാളാട് സ്വദേശികളായ 11 പേര്‍, ആലാറ്റില്‍ സ്വദേശികളായ 11 പേര്‍, പനമരം സ്വദേശികളായ 3 പേര്‍, പുല്‍പ്പള്ളി സ്വദേശികളായ 3 പേര്‍, കുഞ്ഞോം, വെള്ളമുണ്ട, ചെറ്റപ്പാലം, പുതുശ്ശേരി, മുണ്ടക്കുറ്റി സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *