Monday, January 6, 2025
Wayanad

വയനാട്ടിൽ 27 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ 30 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 30 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 977 ആയി. ഇതില്‍ 676 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 298 പേരാണ് ചികിത്സയിലുള്ളത്. 282 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവര്‍ :

പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുളള 12 പേര്‍ (5 പുരുഷന്മാര്‍, 4 സ്ത്രീകള്‍, 3 കുട്ടികള്‍), കല്‍പ്പറ്റ സമ്പര്‍ക്കത്തിലുളള 4 പേര്‍ ( 52,52, 33,43 വയസ് ), മെഡിക്കല്‍ കോളേജില്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ അമ്പലവയല്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുളള രണ്ട് കുമ്പളേരി സ്വദേശികള്‍ (സ്ത്രീ (27) പെണ്‍കുട്ടി (6), നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററിലെ ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കത്തിലുളള തോണിച്ചാല്‍ സ്വദേശികളായ മൂന്ന് പേര്‍ (പുരുഷന്‍ (40), കുട്ടികള്‍ (5, 2), ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയ ചൂരല്‍മല സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള ചൂരല്‍മല സ്വദേശികളായ രണ്ടുപേര്‍ (36, 38), വാളാട് സമ്പര്‍ക്കത്തിലുളള വാളാട് സ്വദേശിയായ 2 കുട്ടികള്‍ (1, 2), അമ്പലവയല്‍ നരിക്കുണ്ട് സ്വദേശികളായ രണ്ട് പേര്‍ ( 28, 42) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

30 പേര്‍ക്ക് രോഗമുക്തി:

വാളാട് സ്വദേശികളായ 9 പേര്‍, മുണ്ടക്കുറ്റി സ്വദേശികളായ 5 പേര്‍, കുഞ്ഞോം സ്വദേശികളായ 5 പേര്‍, പനമരം സ്വദേശികളായ 4 പേര്‍, വെള്ളമുണ്ട സ്വദേശികളായ 2 പേര്‍, മാനന്തവാടി, എടവക, കോറോം, നല്ലൂര്‍നാട്, പൊഴുതന സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *