Monday, January 6, 2025
Wayanad

വയനാട് മീനങ്ങാടിയിൽ ജനവാസ പ്രദേശത്തെ സി.സി. ക്യാമറയിൽ പതിഞ്ഞത് കടുവയെന്ന് സ്ഥിരീകരിക്കാതെ വനം വകുപ്പ്

 

വയനാട് മീനങ്ങാടിയിൽ ജനവാസ പ്രദേശത്തെ സി.സി. ക്യാമറയിൽ പതിഞ്ഞത് കടുവയെന്ന് സ്ഥിരീകരിക്കാതെ വനം വകുപ്പ്. വാകേരി സി.സി പുല്ലു മല ഭാഗത്ത് കടവയുടെ സാന്നിധ്യം ക്യാമറയിൽ സ്ഥിരീകരിച്ചു. കൂട് സ്ഥാപിച്ച് കടുവയെ പിടിക്കൂടാൻ വനം വകുപ്പ് നീക്കം . ജനങ്ങൾ ആശങ്കയിലും പ്രതിഷേധത്തിലും

കഴിഞ്ഞ ദിവസമാണ്
ജനവാസ കേന്ദ്രമായ മീനങ്ങാടി / 54 ടൗണിനോട് ചേർന്ന ഭാഗങ്ങളിലാണ് വന്യമൃഗത്തിൻ്റെ കാൽപ്പാടുകൾ കണ്ടത്. പുലിയെ കണ്ടതായി വാഹന ഡ്രൈവർ പറഞ്ഞതിനെ തുടർന്ന് സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വന്യമ്യഗ ത്തിന്റെ സാന്നിധ്യം കണ്ടത്. മറ്റ് ചില സി.സി.ടി വി ദൃശ്യങ്ങളിലും വന്യമൃഗത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളിൽ കണ്ടത് പുലിയാണെന്ന നിഗമനത്തിൽ തന്നെ യാണ് വനം വകുപ്പ്. ഇത് കണ്ടെത്താനുള്ള കാൽപാടുകളുടെ പരിശോധന ഉൾപ്പടെ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുകൂടാതെ ജനവാസ കേന്ദ്രമായ സി.സി ,കല്ലിടാം കുന്ന് പുല്ല് മല, സി.സി ഭൂതാനം പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. മഴ പെയ്ത് നനഞ്ഞ മണ്ണിൽ ആഴത്തിൽ പതിഞ്ഞ പാടുകൾ കടുവയുടേതാണെന്ന് വനപാലകരെത്തി സ്ഥിരീകരിച്ചിരുന്നു. പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറ ട്രാപ്പിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കടുവയെ കൂട് വെച്ച് പിടികൂടാനുള്ള തീരുമാനത്തിലാണ് വനം വകുപ്പ്.

 

Leave a Reply

Your email address will not be published. Required fields are marked *