Thursday, January 9, 2025
Wayanad

ആസ്റ്റർ വയനാടിൽ ഐ വി എഫ് സെന്റർ പ്രവർത്തനമാരംഭിക്കുന്നു

വയനാട് ജില്ലയിൽ ആദ്യമായി ഐ വി എഫ് ആൻഡ് റിപ്രോഡക്റ്റീവ് മെഡിസിൻ സെന്റർ ഇന്ന് ആസ്റ്റർ വയനാടിൽ പ്രവർത്തനമാരംഭിക്കുമെന്ന് ആശുപത്രി അധികൃധർ പത്ര സമ്മേളനത്തിൽ അറിയിച്ചു. പ്രത്യുത്പാദനശേഷിയെ ബാധിക്കുന്ന പ്രശ്നങ്ങളെ കണ്ടെത്തി ശരിയായ ചികിത്സാരീതി നൽകാനായി പൂർണ്ണ സജ്ജീകരണങ്ങളോടെ ആസ്റ്റർ മിംസിലെ റിപ്രോഡക്റ്റീവ് മെഡിസിൻ വിഭാഗം കൺസൾറ്റൻറ് ഡോക്ടർ അശ്വതി കുമാരൻറെ നേതൃത്വത്തിലാണ് ഈ സംരംഭം ആരംഭിക്കുന്നത്. ആസ്റ്റർ മിറാക്കിൾ എന്ന പേരിലുള്ള സെന്റർ അഭിനേത്രിയും ദേശീയ അവാർഡ് ജേതാവുമായ സുരഭി ലക്ഷ്മി ഉത്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് നിർവ്വഹിക്കും.

വിവാഹം കഴിഞ്ഞ് മറ്റു പല ചികിത്സകൾ നടത്തിയിട്ടും കുട്ടികളാകാത്ത ദമ്പതിമാർ വിദഗ്ദ്ധ ചികിത്സ തേടി മറ്റു ജില്ലകളിലേക്ക് പോകുന്ന സാഹചര്യത്തിൽ അത്തരക്കാർക്ക് വയനാട്ടിൽ തന്നെ ഒരു ഐ വി എഫ് സെന്റർ എന്നത് ആശ്വാസകരമായിരിക്കുമെന്ന് ഡോ. അശ്വതി കുമാരൻ പറഞ്ഞു.
വന്ധ്യതയ്ക്ക് ലളിതമായ കൗൺസിലിംഗ് മുതൽ ചിലപ്പോൾ അത്യാധുനിക അണ്ഡ ബീജ സങ്കലന രീതിയായ ഐവിഫ് / ഐസിസ്ഐ വരെ വേണ്ടിവന്നേക്കാം.ഐ വി എഫ് അല്ലെങ്കിൽ ഇൻവിട്രോ ഫെർട്ടിലൈസേഷൻ എന്നാൽ ബീജ സങ്കലന പ്രക്രിയ ശരീരത്തിന് പുറത്ത് ലാബോറട്ടറിയുടെ സഹായത്തോടെ നടത്തുന്ന രീതിയാണ്.
ഈ ടെക്നോളജി ആദ്യമായി സ്ത്രീശരീരത്തിൽ ബീജസങ്കലനം നടക്കാൻ തടസ്സം ഉള്ള ഫലോപ്യൻ ട്യൂബ് രോഗങ്ങൾ ഉള്ള സ്ത്രീകൾക്ക് വേണ്ടിയാണ് കണ്ടെത്തിയത്. പിന്നീട് അത് വന്ധ്യതയുടെ മറ്റുകാരണങ്ങൾക്കും ഉപയോഗിച്ചുതുടങ്ങി, ഉയർന്നതോതിൽ വിജയവും ലഭിച്ചു.
പുരുഷ ശുക്ലത്തിന് എണ്ണക്കുറവ് / ചലന ശേഷി കുറവ്, കാരണങ്ങൾ കണ്ടെത്താനാവാത്ത വന്ധ്യത എന്നിവർക്ക് ഈ ചികിത്സാ ഉപയോഗപ്പെടുത്താം.സ്ത്രീ അണ്ഡവും പുരുഷബീജവും ശരീരത്തിൻ്റെ പുറത്ത് ഐവിഫ് ലാബിൽ ബീജസങ്കലനം നടത്തി കുഞ്ഞിൻ്റെ ആദ്യ സെൽ , സൈഗോട്ട് ആയി മാറാൻ അനുവദിക്കുന്നു.3-5 ദിവസം എംബ്ര്യോ കൾചർ ചെയ്തു വളരാൻ അനുവദിക്കുന്നു. എംബ്രിയോകളെ ഉദരത്തിലേക്ക് നിക്ഷേപിച്ച് ഗർഭം ധരിക്കുമോ എന്ന് നോക്കുന്നു.

കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന ദമ്പതിമാർക്ക് ലോകത്ത് മറ്റെവിടെയും ലഭ്യമായ ആധുനിക ചികിത്സ സംവിധാനങ്ങൾ വയനാട്ടിലും ലഭ്യമാക്കുക എന്നതാണ് ആസ്റ്റർ മിറാക്കിളിന്റെ ഉദ്ദേശ ലക്ഷ്യമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
പത്ര സമ്മേളനത്തിൽ ആസ്റ്റർ വയനാട് ഐ വി എഫ് ആൻഡ് റിപ്രോഡക്റ്റീവ് സെന്റർ മേധാവി ഡോ. അശ്വതി കുമാരൻ, ഡി എം വിംസ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എലിസബത്, എ ജി എം ജനറൽ അഡിമിനിസ്ട്രേഷൻ ശ്രീ. സൂപ്പി കല്ലങ്കോടൻ,എ ജി എം ഓപ്പറേഷൻസ് ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *