ആസ്റ്റർ വയനാടിൽ ഐ വി എഫ് സെന്റർ പ്രവർത്തനമാരംഭിച്ചു
വയനാട് ജില്ലയിൽ ആദ്യമായി ഐ വി എഫ് ആൻഡ് റിപ്രോഡക്റ്റീവ് മെഡിസിൻ സെന്റർ ആസ്റ്റർ വയനാടിൽ ആസ്റ്റർ മിറാക്കിൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത സിനിമാ താരവും ദേശീയ അവാർഡ് ജേതാവുമായ സുരഭി ലക്ഷ്മി ഉത്ഘാടനം നിർവ്വഹിച്ചു. വന്ധ്യതാ ചികിത്സക്കായി മറ്റു ജില്ലകളെ ആശ്രയിക്കുന്ന വയനാട്ടിലെയും അനുബന്ധ പ്രദേശങ്ങളിലെയും ദമ്പതിമാർക്ക് ചെലവ് കുറഞ്ഞ നിരക്കിൽ ഇനി ജില്ലയിൽ തന്നെ ചികിത്സ തേടാം. ആസ്റ്റർ മിംസിലെ ഇൻഫെർലിറ്റി വിഭാഗം മേധാവി ഡോക്ടർ അശ്വതി കുമാരൻ നേതൃത്വം നൽകുന്ന സെന്ററിന്റെ കൂടുതൽ വിവരങ്ങൾക്ക് 9544 954408 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
ആസ്റ്റർ വയനാട് ക്യാമ്പസിൽ നടന്ന ഉത്ഘാടന ചടങ്ങിൽ എക്സിക്യൂട്ടീവ് ട്രസ്റ്റീ ശ്രീ. യു ബഷീർ അധ്യക്ഷത വഹിച്ചു. ഡീൻ ഡോക്ടർ. ഗോപകുമാരൻ കർത്താ, ആസ്റ്റർ മിംസ് ക്ലസ്റ്റർ സി ഇ ഒ ശ്രീ. ഫർഹാൻ യാസിദ്, ഡോ. നാസർ തലാംകണ്ടതിൽ ഐ വി, എഫ് ആൻഡ് റിപ്രോഡക്റ്റീവ് സെന്റർ മേധാവി ഡോ. അശ്വതി കുമാരൻ എന്നിവർ പങ്കെടുത്തു.