നൂൽപ്പുഴ തോട്ടാമൂലയിൽ ആത്മഹത്യ ചെയ്ത ഗോത്രയുവാവിന് കൊവിഡ് പോസിറ്റീവ്; ഇൻക്വസ്റ്റ് നടത്തിയ പൊലിസുകാർ നിരീക്ഷണത്തിൽ പോയി
സുൽത്താൻ ബത്തേരി: ആത്മഹത്യചെയ്ത യുവാവിന് കൊവിഡ് പോസിറ്റീവായതോടെ സുൽ്ത്താൻ ബത്തേരി പൊലിസ് സ്റ്റേഷനിലെ നാല് ജീവനക്കാർ നിരീക്ഷണത്തിൽ പോയത്. നൂൽപ്പുഴ തോട്ടാമൂല ലക്ഷംവീട് കോളനിയിലെ മനു(36)വാണ് വെള്ളിയാഴ്ച തൂങ്ങിമരിച്ചത്. മു്ത്തങ്ങ ആലത്തൂർ കോളനിക്ക് സമീപമുള്ള വനത്തിലാണ് മനുവിനെ തൂ്ങ്ങിമരിച്ച നിലയിൽ കണ്ട്ത്. തുടർന്ന് ശനിയാഴ്ച നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ കൊവിഡ് പോസിറ്റീവായതോടെ മൃതദേഹം പരിശോധന നടത്തിയ ബത്തേരി പൊലിസ് സ്റ്റേഷനിലെ എസ്‌ഐ അടക്കം നാലുപേരാണ് ക്വാറന്റൈനിൽ പ്രവേശിച്ചത്. രമ്യയാണ് മനുവിന്റെ ഭാര്യ. മക്കൾ: അനൂപ്, അനാമിക