കൽപ്പറ്റ ജനറൽ ആശുപത്രിയിലെ നഴ്സിനും, പ്രസവം കഴിഞ്ഞ യുവതിക്കും കോവിഡ്
കൽപ്പറ്റ ജനറൽ ആശുപത്രിയിലെ നഴ്സിനും, പ്രസവം കഴിഞ്ഞു ചികിത്സയിലായിരുന്ന കാക്കവയൽ സ്വദേശിനിയായ യുവതിക്കും കോവിഡ് സ്ഥിരീകരിച്ചു. ആർ.ടി.പി.സി.ആർ പരിശോധനയിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്.
മീനങ്ങാടി സ്വദേശിനിയാണ് കോവിഡ് സ്വീകരിച്ച നഴ്സ്. ഇതേതുടർന്ന് ആശുപത്രിയിലെ ഗൈനക്കോളജി ബ്ലോക്ക് ഇന്നലെ അടച്ചെങ്കിലും അണുവിമുക്തമാക്കിയ ശേഷം ഇന്ന് തുറന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക പറഞ്ഞു.