വയനാട്ടിൽ വീണ്ടും കോവിഡ് മരണം:മരിച്ചത് കൽപ്പറ്റ സ്വദേശി
വയനാട്ടിൽ കോവിഡ് ബാധിച്ച് ചിത്സയിലായിരുന്നയാൾ മരിച്ചു. കൽപ്പറ്റ കൃപ ആശുപത്രിക്ക് സമീപം ചാത്തോത്ത് വയൽ അലവിക്കുട്ടി ഹാജി (65) ആണ് മരിച്ചത്. കൽപ്പറ്റ നഗരത്തിലെ കോഴി കച്ചവടക്കാരനായിരുന്നു.
കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ച് വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ഇന്നു ഉച്ചയോടെയായിരുന്നു മരണം.മക്കൾ :ജംഷീർ, റിയാസ്.
ഇതോടെ വയനാട്ടിൽ മരിച്ചവരുടെ എണ്ണം രണ്ടായി.