മീനങ്ങാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡ് പോളിംഗ് ബൂത്തിൽ സ്ഥാനാർത്ഥികളുടെ ചിഹ്നം കാണാത്ത വിധത്തിൽ പേന കൊണ്ട് വരച്ച് വ്യക്തമാകാത്ത രീതിയിൽ കണ്ടതായി പരാതി
മീനങ്ങാടി:മീനങ്ങാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡ് പോളിംഗ് ബൂത്തിൽ സ്ഥാനാർത്ഥികളുടെ ചിഹ്നം കാണാത്ത വിധത്തിൽ പേന കൊണ്ട് വരച്ച് വ്യക്തമാകാത്ത രീതിയിൽ കണ്ടതായി പരാതി. ഇവിടെ രണ്ട് പോളിംഗ് സ്റ്റേഷനുകൾ ആണ് ഉള്ളത്. ഒന്നാമത്തെ പോളിംഗ് സ്റ്റേഷനിലാണ് കണ്ടെതെന്നാണ് പരാതി .ബി.ജെ.പിയുടെയും ,യു.ഡി.എഫിൻ്റെയും ചിഹ്നത്തിന് മുകളിലാണ് വരച്ചിട്ടതെന്നാണ് മുന്നണികൾ ആരോപിക്കുന്നത്. ഒടുവിൽ പ്രിസൈഡിംഗ് ഓഫീസറോട് പരാതി ഉന്നയിച്ചപ്പോൾ സാനിറ്റൈസ ർ ഉപയോഗിച്ച് മായ്ച്ച് കളഞ്ഞതായും ഇവർ ആരോപിക്കുന്നു. ഈ സംഭവത്തിൽ യു.ഡി.എഫിൻ്റെ യും ,ബി.ജെ.പിയുടെയും സ്ഥാനാർത്ഥികൾ റിട്ടേണിംഗ് ഓഫീസർക്ക് പരാതി കൊടുത്തു. എന്നാൽ മഷി കൊണ്ട് ഒരു വര ഉണ്ടായിരുന്നു എന്നും ,ചിഹ്നം കാണാത്ത രീതിയിൽ അല്ല എന്നും ഒന്നാം പോളിംഗ് സ്റ്റേഷനിലെ പ്രിസൈഡിംഗ് ഓഫീസർ പറഞ്ഞു. ശ്രദ്ധയിൽ പെട്ട ഉടനെ അത് നീക്കം ചെയ്തതായും പ്രിസൈഡിംഗ് ഓഫീസർ പറഞ്ഞു.