കോവിഡ് വാക്സിൻ വയനാട്ടിൽ ഇന്ന് 44 കേന്ദ്രങ്ങളിൽ നടക്കും
കോവിഡ് വാക്സിൻ വയനാട്ടിൽ ഇന്ന് 44 കേന്ദ്രങ്ങളിൽ നടക്കും
കൽപ്പറ്റ ജനറൽ ആശുപത്രി, വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രികൾ, എല്ലാ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, മാനന്തവാടി ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, പടിഞ്ഞാറത്തറ ക്രിസ്തുരാജ ദേവാലയം, അരപ്പറ്റ ഹാരിസൺ മലയാളം ആശുപത്രി എന്നിവിടങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്സിൻ ലഭ്യമാണ്.
സാമൂഹ്യ പങ്കാളിത്തത്തോടെ മാനന്തവാടി സെൻറ് ജോസഫ്സ് മിഷൻ ആശുപത്രി നടത്തുന്ന വാക്സിനേഷൻ സൈറ്റുകളിലും സൗജന്യമായാണ് വാക്സിൻ നൽകുന്നത്.
ബത്തേരി റോട്ടറി കോട്ടേജിൽ നടക്കുന്ന മെഗാ ക്യാമ്പിലും സൗജന്യമായി പത്താം തീയതി വരെ വാക്സിൻ ലഭ്യമാണ്.
45 വയസ്സ് പൂർത്തിയായ എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു. വാക്സിനേഷൻ നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തി രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കാവുന്നതാണ്. ഫോട്ടോപതിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ് കൈവശം കരുതണം.