വയനാട്ടിൽ 24 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 17 പേര്‍ക്ക് രോഗബാധ 25 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് (08.09.20) 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 25 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ നാല് പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1732 ആയി. ഇതില്‍ 1474 പേര്‍ രോഗമുക്തരായി. നിലവില്‍ 249 പേരാണ് ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിച്ചവര്‍:
കോഴിക്കോട് ചികിത്സയിലുള്ള കല്‍പ്പറ്റ സ്വദേശി (28), ബേഗൂര്‍ സമ്പര്‍ക്കത്തിലുള്ള പനവല്ലി സ്വദേശികള്‍ (19, 49, 59), മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള മീനങ്ങാടി സ്വദേശികള്‍ (51, 24, 59), പത്തനംതിട്ടയില്‍ നിന്ന് വന്ന ബത്തേരി സ്വദേശികളായ അഞ്ചുപേര്‍ (50,70, 65, 23, 45), മൂപ്പൈനാട് സമ്പര്‍ക്കത്തിലുള്ള മൂപ്പൈനാട് സ്വദേശി (56), കര്‍ണാടകയില്‍ നിന്ന് വന്ന ബന്ധുക്കളുമായി സമ്പര്‍ക്കത്തിലുള്ള കമ്മന സ്വദേശികള്‍ (49, 51), ബാലുശ്ശേരി സമ്പര്‍ക്കത്തിലുള്ള ബത്തേരി സ്വദേശി (35), അപ്പപ്പാറ സമ്പര്‍ക്കത്തിലുള്ള കാട്ടിക്കുളം സ്വദേശി (33), ഉറവിടം വ്യക്തമല്ലാത്ത മാനന്തവാടി സ്വദേശികള്‍ (46, 23), തൊണ്ടര്‍നാട് സ്വദേശിയായ കെഎസ്ഇബി ജീവനക്കാരന്‍ (45), കല്പറ്റ മില്‍മ ജീവനക്കാരി കാക്കവയല്‍ സ്വദേശി (35) എന്നിവരും ഓഗസ്റ്റ് 23 ന് ദുബായില്‍ നിന്നെത്തിയ മൂപ്പൈനാട് സ്വദേശി (35), കര്‍ണാടകയില്‍ നിന്ന് വന്ന ബത്തേരി സ്വദേശി (55), കര്‍ണാടക സ്വദേശി (58) എന്നിവരുമാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയിലായത്.
രോഗമുക്തി നേടിയവര്‍:
മൂലങ്കാവ്, കണിയാമ്പറ്റ, കുപ്പാടിത്തറ, ബത്തേരി സ്വദേശികളായ രണ്ടുപേര്‍ വീതം, മുണ്ടക്കുറ്റി, നെന്മേനി, വെങ്ങപ്പള്ളി, ചുള്ളിയോട്, പിണങ്ങോട്, മേപ്പാടി, പയ്യമ്പള്ളി, വെള്ളമുണ്ട, വാഴവറ്റ, പൊഴുതന, മീനങ്ങാടി, ബീനാച്ചി, പീച്ചങ്കോട് സ്വദേശികളായ ഓരോരുത്തര്‍, കോഴിക്കോട് ചികിത്സയിലായിരുന്ന പുല്‍പ്പള്ളി, തൊണ്ടര്‍നാട്, മുള്ളന്‍കൊല്ലി സ്വദേശികളായ ഓരോരുത്തര്‍, കണ്ണൂരില്‍ ചികിത്സയിലായിരുന്ന ചെതലയം സ്വദേശി എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
അയച്ച 58061 സാമ്പിളുകളില്‍ 56041 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 54309 നെഗറ്റീവും 1732 പോസിറ്റീവുമാണ്.